Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus Window

Idukki

സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം: സ്വ​കാ​ര്യബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത് സ​ഞ്ചാ​രികൾ

മൂ​ന്നാ​ർ: വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടുണ്ടാ​യ ത​ർ​ക്കം സം​ഘ​ർ​ഷ​മാ​യ​തി​നെ ത്തു​ട​ർ​ന്ന് സ​ഞ്ചാ​രി​ക​ൾ സ്വ​കാ​ര്യബ​സി​ന്‍റെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ത്തു. അ​ടി​മാ​ലി - മൂ​ന്നാ​ർ റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യബ​സി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടാം മൈ​ൽ ഭാ​ഗ​ത്താ​ണ് സം​ഭ​വം. പെ​രു​മ്പാ​വൂ​രി​ൽനി​ന്ന് മൂ​ന്നാ​ർ സ​ന്ദ​ർ​ശനത്തിനെത്തി​യ സ​ഞ്ചാ​രി​ക​ളാ​ണ് സ്വ​കാ​ര്യബ​സി​നു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നി​ര​ന്ത​രം ഹോ​ൺ മു​ഴ​ക്കി​യി​ട്ടും സൈ​ഡ് ന​ൽ​കു​വാ​ൻ സ്വ​കാ​ര്യബ​സ് ത​യാറാ​യി​ല്ല എ​ന്ന് ആ​രോ​പി​ച്ച് ബ​സി​നു മു​ന്നി​ൽ എ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ ബ​സ് ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം.

ത​ർ​ക്കം കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​തോ​ടെ പ്ര​കോ​പി​ത​രാ​യ സ​ഞ്ചാ​രി​ക​ൾ ക​ല്ലെ​ടു​ത്ത് ബ​സി​ന്‍റെ ചി​ല്ല് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടെ​ങ്കി​ലും രം​ഗം ശാ​ന്ത​മാ​കാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് എ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Latest News

Corehub Up